< Back
Qatar
Asian Cup football trophy tour starts tomorrow
Qatar

ഏഷ്യൻകപ്പ് ഫുട്‌ബോളിന്റെ ട്രോഫി ടൂറിന് നാളെ തുടക്കം

Web Desk
|
21 Dec 2023 12:10 AM IST

ഖത്തറിന് പുറമെ സൌദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങിലും വൻകരയുടെ കിരീടം പര്യടനം നടത്തും

ഖത്തര്‍: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻകപ്പ് ഫുട്‌ബോളിന്റെ ട്രോഫി ടൂറിന് നാളെ തുടക്കം. ഖത്തറിന് പുറമെ സൌദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങിലും വൻകരയുടെ കിരീടം പര്യടനം നടത്തും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രോഫി ടൂറിൽ ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ സബൂക് കുടുംബവും അനുഗമിക്കും. ഖത്തറിൽ മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ എന്നിവിടങ്ങളിലും സൌദിയിൽ റിയാദ് സിറ്റി ബൊലേവാദ്, മാൾ ഓഫ് ദഹ്‌റാൻ എന്നിവിടങ്ങളിലും ആരാധകർക്ക് ഏഷ്യൻ കപ്പ് കിരീടം കാണാം.

ട്രോഫിക്കൊപ്പവും ഭാഗ്യചിഹ്നത്തിനൊപ്പവും ഫോട്ടോയെടുക്കാനും അവസരമുണ്ട്. യുഎഇയിൽ ദുബൈ ഗ്ലോബൽ വില്ലേജ്, അബൂദബി റീം മാൾ എന്നിവയാണ് പര്യടന കേന്ദ്രങ്ങൾ. അതേ സമയം ഏഷ്യൻ കപ്പ് ഫൈനലിനായി ലോകകപ്പ് പോലെ പ്രത്യേക പന്തായിരിക്കും ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. നിറത്തിലും കാഴ്ചയിലും പുതുമകളുമായി വോർടെക്‌സ് എ.സി 23 പ്ലസ് എന്ന പന്താണ് ഫൈനലിനായി തയ്യാറാക്കിയിരിക്കുന്നത്

Similar Posts