< Back
Qatar
ഏഷ്യന്‍ കപ്പ്: സെമിഫൈനലില്‍  ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും
Qatar

ഏഷ്യന്‍ കപ്പ്: സെമിഫൈനലില്‍ ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും

Web Desk
|
5 Feb 2024 10:09 PM IST

വൈകിട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ നാളെ ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും. വൈകിട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിലുള്ള ഫിഫ റാങ്കിങ്ങില്‍ 87ാം സ്ഥാനക്കാരാണ് ജോര്‍ദാന്‍. ദക്ഷിണ കൊറിയ 23ാം സ്ഥാനത്തും. ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ റാങ്കിങ്ങിലെ ഈ അന്തരം പ്രകടമായിരുന്നില്ല.അന്ന് ഇഞ്ചുറി ടൈമിലെ ഗോളില്‍ കൊറിയ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

നോക്കൌട്ടില്‍ ഇറാഖിനെയും തജികിസ്താനെയും മറികടന്നാണ് ജോര്‍ദാന്റെ വരവ്. ഇറാഖിനെതിരെ ഇഞ്ചുറി ടൈമിലെ തിരിച്ചുവരവ് അവരുടെ പോരാട്ട വീര്യത്തിന്റെ അടയാളമാണ്.

മറുവശത്ത് ഏഷ്യയിലെ ശക്തമായ ടീം ലൈനപ്പുമായി വരുന്ന കൊറിയക്ക് കഴിഞ്ഞ നാല് മത്സരങ്ങളിലും ആധികാരിക വിജയങ്ങള്‍ നേടാനായിട്ടില്ല. സൌദിക്കെതിരെ ഷൂട്ടൌട്ടിലും ആസ്ത്രേലിയക്കെതിരെ എക്സ്ട്രാ ടൈമിലുമാണ് അവര്‍ വിജയം കണ്ടത്.

Related Tags :
Similar Posts