< Back
Qatar
വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ ദോഹ വിമാനത്താവളത്തിൽ പിടിയിൽ
Qatar

വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ ദോഹ വിമാനത്താവളത്തിൽ പിടിയിൽ

Web Desk
|
11 April 2022 8:14 PM IST

കണ്ടെത്തിയ വസ്തുവിന്റെ ചിത്രം കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ദോഹ വിമാനത്താവളത്തിൽ പിടിയിൽ. വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. സംശംയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ഇതോടെയാണ് വയറിനകത്ത് നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുവിന്റെ ചിത്രം കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ കൂടിയതോടെ കസ്റ്റംസ് അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്.

Similar Posts