< Back
Qatar

Qatar
കോവിഡ്: ഖത്തറില്‍ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
|6 Jan 2022 5:12 PM IST
ശനിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഖത്തറില്‍ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഔഖാഫ് മന്ത്രാലയമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
പ്രധാന നിയന്ത്രണങ്ങള്‍
1. വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനം ഇല്ല
2. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം ഇല്ല
3. നമസ്കാര സമയത്ത് അരമീറ്റര്‍ അകലം പാലിക്കണം
4. വെള്ളിയാഴ്ച പ്രാര്‍ഥനാ സമയത്ത് ഒരു മീറ്റര്‍ അകലം പാലിക്കണം
5. ടോയ് ലെറ്റ്, വുളു എടുക്കാനുള്ള സൌകര്യങ്ങള്‍ തെരഞ്ഞെടുത്ത പള്ളികളില്‍ മാത്രം
6. പള്ളിയില്‍ പ്രവേശിക്കും മുന്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം
7. സ്വന്തമായി മുസ്വല്ല കൊണ്ടുവരണം
8. മാസ്ക് ധരിക്കണം
പനിയും ജലദോഷവും ഉള്ളവര്‍ പള്ളിയില്‍ വരരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു