< Back
Qatar

Qatar
ബൈജൂസ് ആപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറാകും
|24 March 2022 5:51 PM IST
പ്രമുഖ ഇന്ത്യന്‍ എജ്യുടെക് കമ്പനിയായ ബൈജൂസ് ആപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറാകും. ഇതുസംബന്ധിച്ച് ഫിഫയും കമ്പനിയും തമ്മില്‍ ധാരണയിലെത്തി.
മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ബാംഗ്ലൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 120 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് കമ്പനിക്ക്. ലോകകപ്പ് സ്‌പോണ്‍സറായതോടെ ഫിഫ ലോകകപ്പ് ലോഗോയടക്കം ഉപയോഗിക്കാന്‍ ബൈജൂസിന് അനുമതിയുണ്ടാകും.