< Back
Qatar
Barshim- Asias Male Athlete of the Year
Qatar

ബര്‍ഷിം ഏഷ്യയുടെ പുരുഷകായിക താരം; പുരസ്കാരം നേടുന്നത് രണ്ടാം തവണ

Web Desk
|
12 July 2023 12:55 AM IST

2018ലും ബര്‍ഷിമിനെ തേടി പുരസ്കാരമെത്തിയിരുന്നു

ഖത്തറിന്റെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ മുഅതസ് ബർഷിമിനെ ഈ വർഷത്തെ ഏറ്റവും മികച്ച ഏഷ്യൻ പുരുഷ കായിക താരമായി തെരഞ്ഞെടുത്തു. 2018 ലും ബര്‍ഷിമിനെ തേടി പുരസ്കാരമെത്തിയിരുന്നു.

ഏഷ്യൻ അത്‍ലറ്റിക്സ് അസോസിയേൻ രൂപീകരണത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് ഖത്തറിന്റെ സൂപ്പർതാരത്തെ വൻകരയുടെ മികച്ച താരമായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം തായ്‍ലൻഡിലെ ബാങ്കോക്കിലായിരുന്നു പ്രഖ്യാപനം . 2018ൽ വൻകരയുടെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ബർഷിമിനെ രണ്ടാം തവണയാണ് മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കുന്നത്. ബർഷിമിന്റെ പിതാവ് ഈസ ബർഷിം പുരസ്കാരം ഏറ്റുവാങ്ങി.

2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ഹൈജംപിൽ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും നേടിയ ബർഷിം 2017, 2019, 2022 ലോകചാമ്പ്യൻഷിപ്പുകളിലെയും സ്വർണ മെഡല്‍ ജേതാവാണ്.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ബർഷിം

Similar Posts