< Back
Qatar
More than 1,800 e-commerce complaints filed in Oman this year
Qatar

ഖത്തറിലെ ഇ-കൊമേഴ്‌സ് മേഖലയിൽ കുതിപ്പ്

Web Desk
|
28 July 2025 10:17 PM IST

ഇടപാടുകളിൽ ഒരു വർഷത്തിനിടെ 15 ശതമാനത്തിന്റെ വളർച്ച

ദോഹ:ഇ-കൊമേഴ്‌സ് മേഖലയിൽ കുതിപ്പു രേഖപ്പെടുത്തി ഖത്തർ. ഒരു വർഷത്തിനിടെ പതിനഞ്ചു ശതമാനത്തിന്റെ വളർച്ചയാണ് ഇടപാടുകളിൽ രേഖപ്പെടുത്തിയത്. ഖത്തർ സെൻട്രൽ ബാങ്കാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്.

ഇ-കൊമേഴ്‌സ്, പോയിന്റ് ഓഫ് സെയിൽ അഥവാ പിഒഎസ് വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ 12.93 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് ഖത്തറിൽ നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 14.95 ശതമാനത്തിന്റെ വർധന. ഇതിൽ പിഒഎസ് വഴി 8.6 ബില്യണിന്റെയും ഇ-കൊമേഴ്‌സ് വഴി 4.2 ബില്യണിന്റെയും ഇടപാടുകൾ നടന്നു. ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനമായ ഫൗറാൻ വഴി മൂന്ന് ബില്യൺ റിയാലിന്റെ ഇടപാട് നടന്നതായും സെൻട്രൽ ബാങ്ക് അറിയിച്ചു.

സമീപകാലത്ത് രാജ്യത്തെ ഇ കൊമേഴ്‌സ് മേഖല ആരോഗ്യകരമായ വളർച്ച കൈവരിച്ചതായി സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. മൂന്നു വർഷത്തിനിടെ വാർഷിക വളർച്ചാ നിരക്ക് 9.4 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ബാങ്ക് വ്യക്തമാക്കി.

ഏറ്റവും പുതുതായി അവതരിപ്പിച്ച ഫൗറാൻ പേയ്‌മെന്റ് സർവീസിൽ 30 ലക്ഷത്തിലേറെ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേഖലയിൽ 17 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

Related Tags :
Similar Posts