< Back
Qatar

Qatar
ഖത്തറിൽ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കും ബൂസ്റ്റർ ഡോസ്
|9 Jan 2022 6:06 PM IST
കണക്കുകൾ പ്രകാരം പത്തിൽ ഒൻപത് കുട്ടികളും ഖത്തറിൽ വാക്‌സിൻ എടുത്തിട്ടുണ്ട്
ഖത്തറിൽ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഫൈസർ വാക്‌സിനാണ് നൽകുക. വിശദമായ പഠനങ്ങൾക്കൊടുവിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ആർജിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ സാധിക്കും. 2021 മെയ് മാസത്തിലാണ് 12 മുതൽ 15 വയസ് വരെയുള്ള കുട്ടികളിൽ വാക്‌സിനേഷന് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.
കണക്കുകൾ പ്രകാരം പത്തിൽ ഒൻപത് കുട്ടികളും ഖത്തറിൽ വാക്‌സിൻ എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 6 മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കാനാവുക. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലും വാക്‌സിനെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്