< Back
Qatar

Qatar
ചാലിയാർ ദോഹ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന്
|6 Oct 2022 10:44 AM IST
ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. ഫ്രൈഡേ എഫ്.സി, എഫ്.സി ബിദ്ദയേയും, നസീം യുണൈറ്റഡ്, കടപ്പുറം എഫ്.സിയേയും നേരിടും.
16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ചാലിയാർ ദോഹ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡൈ്വസർ വി.സി മഷ്ഹൂദ് എന്നിവർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സി.ടി സിദ്ദീഖ് ചെറുവാടി, ട്രഷറർ ജാബിർ ബേപ്പൂര് എന്നിവർ സംസാരിച്ചു.