< Back
Qatar

Qatar
ചലഞ്ചര്‍ കപ്പ് വോളിബോൾ ഇന്ന് മുതൽ ഖത്തര്‍ ആസ്പയര്‍ ഡോമില്‍
|28 July 2023 2:23 AM IST
ചലഞ്ചര്‍ കപ്പ് വോളിബോളിന് ഇന്ന് മുതൽ ഖത്തര്‍ ആസ്പയര്‍ ഡോമില്‍ തുടക്കമാകും. അഞ്ചു വൻകരകളിൽ നിന്നുള്ള എട്ട് ടീമുകളാണ് പ്രമുഖ പോരാട്ടത്തിൽ മാറ്റുരക്കുന്നത്.
രാവിലെ 11 മണിക്ക് ചിലിയും തുനീഷ്യയും തമ്മിലെ അങ്കത്തോടെ തുടക്കം കുറിക്കും. മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് കാണികള്‍ക്ക് പ്രവേശനം സൌജന്യമാണ്.
കളി കാണുന്നതിനൊപ്പം ഒരുപിടി സമ്മാനങ്ങളും സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലാപ്ടോപ്പ് മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് ഉൾപ്പെടെ സമ്മാനങ്ങൾ ഭാഗ്യവാന്മാർക്ക് ലഭിക്കുമെന്ന് ഖത്തർ വോളി അസോസിയേഷൻ അറിയിച്ചു.