< Back
Qatar
പ്രശംസ പിടിച്ചുപറ്റി സിഐസി വക്ര സോണ്‍ മെഡിക്കല്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറിലധികം പേർ
Qatar

പ്രശംസ പിടിച്ചുപറ്റി സിഐസി വക്ര സോണ്‍ മെഡിക്കല്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറിലധികം പേർ

Web Desk
|
3 Oct 2022 10:01 PM IST

പന്ത്രണ്ടോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്‌റ സി ഐ സിയുടെ അറുപതോളം വളണ്ടിയർമാരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു

ദോഹ: സംഘാടന മികവുകൊണ്ട് പ്രശംസ പിടിച്ചുപറ്റി സിഐസി വക്ര സോണ്‍ മെഡിക്കല്‍ ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അഞ്ഞൂറിലധികം പേരാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്.

ഖത്തറിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് അലീവിയ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പന്ത്രണ്ടോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്‌റ സി ഐ സിയുടെ അറുപതോളം വളണ്ടിയർമാരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

വിദഗ്ധ പരിശോധന ആവശ്യമുളളവർക്കു ജനറൽ മെഡിസിൻ , ഒപ്താൽമോളജി , ഡെന്റൽ , ഇ സി ജി തുടങ്ങിയ വിഭാഗങ്ങളും ക്യാമ്പിലുണ്ടായിരുന്നു . ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. വക്‌റ ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ: അമീന ഇബ്രാഹീം ഫഖ്‌റു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സി ഐ സി ആക്റ്റിംഗ് പ്രസിഡന്റ് കെ.സി. അബ്ദുല്ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.അബ്ദുൽ വാഹിദ് അൽ മുല്ല, വക്‌റ മുൻസിപ്പാലിറ്റി മാനേജിങ് ഡയറക്ടറുടെ ഓഫീസ് മാനേജർ ശൈഖ് ഖാലിദ് ബിൻ ഫഹദ് അൽഥാനി, ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍, അലീവിയ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ അഷ്‌റഫ് കെ പി, ഡോ. റ്റിഷ റേച്ചൽ ജേക്കബ് എന്നിവര്‍ സംസാരിച്ചു, സി ഐ സി വക്‌റ സോൺ പ്രസിഡന്റ് മുസ്തഫ കാവിൽകുത്ത് , യാസിര്‍ ഇല്ലത്തൊടി., സാക്കിർ നദ്‌വി എന്നിവര്‍ നേതൃത്വം നല്‍കി.

Related Tags :
Similar Posts