< Back
Qatar
യൂനിറ്റി ഖത്തര്‍ സമൂഹ നോമ്പുതുറ നടത്തി
Qatar

യൂനിറ്റി ഖത്തര്‍ സമൂഹ നോമ്പുതുറ നടത്തി

Web Desk
|
10 April 2022 2:10 PM IST

ഐക്യത്തിന്റെ സന്ദേശവുമായി യൂനിറ്റി ഖത്തര്‍ നോമ്പുതുറ നടത്തി. ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും വ്യാപാര മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ഖത്തറിലെ മുഴുവന്‍ മുസ്ലിംസംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടനയാണ് യൂനിറ്റി ഖത്തര്‍. 13 സംഘടനാ നേതാക്കളും വ്യാപാര-വ്യവസായ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. സമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ പ്രശംസനീയമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ യൂനിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അഡ്വ. ജൗഹര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എ.പി ഖലീല്‍, കെ. മുഹമ്മദ് ഈസ, വിസി മഷ്ഹൂദ്, ഖാസിം ടി.കെ ഫൈസല്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.

Related Tags :
Similar Posts