< Back
Qatar

Qatar
ഖത്തറിൽ ഇന്ന് 3087 പേർക്ക് കോവിഡ്
|22 Jan 2022 11:59 PM IST
ലോകകപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഖത്തറിന് കോവിഡ് കേസുകൾ കുറയുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്
ഖത്തറിൽ ഇന്ന് 3087 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 82 വയസുള്ളയാളാണ് മരിച്ചത്. രോഗമുക്തരുടെ എണ്ണം കൂടിയതോടെ ആകെ രോഗികൾ 40,000ത്തിന് താഴെയെത്തി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 3087 പേരിൽ 2509 ഉം സമ്പർക്ക രോഗികളാണ്. 578 പേർ യാത്രക്കാരാണ്, രോഗമുക്തരുടെ എണ്ണം കുത്തനെ കൂടിയത് ആശ്വാസമായിരിക്കുകയാണ്. അയ്യായിരത്തോളം പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് നെഗറ്റീവായത്. 38,931 കോവിഡ് ബാധിതരാണ് ഇപ്പോൾ ഖത്തറിലുള്ളത്. ലോകകപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഖത്തറിന് കോവിഡ് കേസുകൾ കുറയുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.
Covid confirmed 3087 people in Qatar today