< Back
Qatar

Qatar
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു
|7 July 2021 10:52 PM IST
സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, ജിംനേഷ്യങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്‍ററുകള്‍, ദോഹ മെട്രോ തുടങ്ങിവയുടെ പ്രവര്‍ത്തന ശേഷി 50 ശതമാനമായി കൂട്ടും. പൊതു സ്ഥലങ്ങളില്‍ പതിനഞ്ച് പേര്‍ക്ക് വരെ ഒത്തുചേരാം. സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഖത്തറിൽ ഇന്ന് 158 പേർക്ക് കോവിഡ് രോഗവും രണ്ട് മരണവും സ്ഥിരീകരിച്ചു.