< Back
Qatar

Qatar
ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടിച്ചെടുത്ത് കസ്റ്റംസ്
|21 March 2025 8:42 PM IST
റൂം ഫ്രഷ്‌നർ കണ്ടെയ്നറിൽ ഒളിപ്പിച്ച 1900 ലിറിക്ക ഗുളികകളാണ് പിടികൂടിയത്
ദോഹ: ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി. യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. നാർക്കോട്ടിക് ഗുളികയായ ലിറക്കയാണ് പിടിച്ചെടുത്തത്. 1900 ഗുളികകൾ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സ്‌കാനിങ്ങിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചു. റൂം ഫ്രഷ്‌നർ കണ്ടെയ്നറിൽ ഒളിപ്പിച്ച ഗുളികകൾ പരിശോധനയിൽ കണ്ടെടുത്തു. ലഹരി വസ്തുക്കൾ കടത്തുന്നത് തടയാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.