< Back
Qatar

Qatar
ലോകകപ്പ് വേദികളിലൂടെ സൈക്കിൾ ടൂർ സംഘടിപ്പിച്ചു
|31 Oct 2022 11:04 AM IST
ലോകകപ്പ് വേദികളിലൂടെ സൈക്കിൾ ടൂർ സംഘടിപ്പിച്ച് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. മാഡ് ട്രയാത്ത് ലൺ ദോഹയുമായി സഹകരിച്ചായിരുന്നു പരിപാടി. ഖത്തറിലെ പ്രൊഫഷണൽ സൈക്ലിങ് താരങ്ങളടക്കം 120 പേരാണ് സൈക്കിളിൽ ലോകകപ്പ് വേദികളിലൂടെ സഞ്ചരിച്ചത്.
സ്വദേശികളും വിദേശികളും പങ്കാളികളായി. ഉദ്ഘാടന വേദിയായ അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നിന്നായിരുന്നു തുടക്കം. പിന്നെ ലോകകപ്പ് പോരാട്ടങ്ങൾക്ക് വേദിയാകുന്ന മറ്റു വേദികളിലും സംഘം പര്യടനം നടത്തി.
അഹ്മദ് ബിൻ അലിയും ജനൂബും തുമാമയും ലുസൈലും എജ്യുക്കേഷൻ സിറ്റിയും ഖലീഫ സ്റ്റേഡിയവും പിന്നിട്ട് ദോഹ കോർണിഷിനോട് ചേർന്ന സ്റ്റേഡിയം 974ലാണ് സൈക്കിൾ യാത്ര സമാപിച്ചത്. എട്ടുവേദികളിലേക്കുമുള്ള യാത്രയിൽ ആകെ 120 കിലോമീറ്ററാണ് സംഘം പിന്നിട്ടത്.