< Back
Qatar
ഖത്തറില്‍ പ്രതിദിന കോവിഡ് കണക്കുകള്‍  സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടില്ല
Qatar

ഖത്തറില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടില്ല

Web Desk
|
19 May 2022 8:40 PM IST

ഖത്തറില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിടുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഞായറാഴ്ച വരെ നിലവിലുള്ള രീതിയില്‍ കണക്കുകള്‍ പുറത്തുവിടുമെങ്കിലും, അതിന് ശേഷം മെയ് 30 മുതല്‍ എല്ലാ തിങ്കളാഴ്ചയും ഒരാഴ്ചയിലെ കണക്കുകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി അറിയിക്കുക.

എങ്കിലും, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts