< Back
Qatar
അഭിനേതാക്കളെ ക്ഷണിച്ച് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
Qatar

അഭിനേതാക്കളെ ക്ഷണിച്ച് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

Web Desk
|
26 Jan 2023 10:35 AM IST

ദോഹ: ഖത്തരി ചലച്ചിത്രനിർമ്മാണ ചരിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അഭിനേതാക്കളെ ക്ഷണിച്ച് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്(ഡി.എഫ്.ഐ). ഖത്തർ ഐഡിയുള്ള, എല്ലാവർക്കും ആൺ-പെൺ വെത്യാസമില്ലാതെ അപേക്ഷ സമർപ്പിക്കാം.

ഏത് പ്രായക്കാർക്കും രാജ്യക്കാർക്കും അഭിനയരുചിയുണ്ടെങ്കിൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ഫിലിം പ്രോജക്ടുകളിലൊന്നാണ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കാൻ പോകുന്നത്.

ഖത്തറിലുടനീളമുള്ള ലൊക്കേഷനുകളിലായിരിക്കും ഷൂട്ടിങ് നടക്കുക. ഡി.എ.ഫ്.ഐയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് അഭിനേതാക്കളെ ക്ഷണിച്ച് പരസ്യം ചെയ്തിരിക്കുന്നത്.

Similar Posts