< Back
Qatar
ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍
Qatar

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍

Web Desk
|
5 Sept 2023 11:10 PM IST

ഡിജിറ്റല്‍ കിയോസ്കില്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നാവിഗേഷന്‍, കസ്റ്റമര്‍ സര്‍വീസിലേക്കുള്ള ലൈവ് വീഡിയോ കോള്‍ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കും.

ദോഹ: യാത്രക്കാര്‍ക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റല്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമര്‍ സര്‍വീസിലേക്ക് ലൈവ് വീഡിയോ കോള്‍ സംവിധാനം ഉള്‍പ്പെടെ കിയോസ്കുകളില്‍ ലഭ്യമാണ്.

ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമദ് വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. ഇങ്ങനെ ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പടെ കോടിക്കണക്കിന് പേരെത്തുന്ന വിമാനത്താവളത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ യാത്ര സുഗമമാക്കുകയാണ് അധികൃതര്‍. പുതുതായി സ്ഥാപിച്ച ഡിജിറ്റല്‍ കിയോസ്കില്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നാവിഗേഷന്‍, കസ്റ്റമര്‍ സര്‍വീസിലേക്കുള്ള ലൈവ് വീഡിയോ കോള്‍ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഇരുപത് ഭാഷകളില്‍ യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.


Similar Posts