< Back
Qatar

Qatar
ദോഹ ജ്വല്ലറി ആന്റ് വാച്ച് പ്രദർശനം ഫെബ്രുവരിയിൽ
|29 Dec 2022 10:04 AM IST
ദോഹയിൽ നടക്കുന്ന ജ്വല്ലറി ആന്റ് വാച്ച് പ്രദർശനം ഫെബ്രുവരിയിൽ. ഫെബ്രുവരി 20 മുതൽ 25 വരെ നടക്കുന്ന പ്രദർശനത്തിന് ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദിയാകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ ജ്വല്ലറി, വാച്ച് ബ്രാന്റുകൾ പ്രദർശനത്തിൽ പങ്കെടുക്കും. ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്‌സ് കോർപ്പറേഷനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.