< Back
Qatar

Qatar
പുതിയ സമയക്രമം പ്രഖ്യാപിച്ച് ദോഹ മെട്രോ: 24 മുതൽ 5.30ന് സർവീസ് തുടങ്ങും
|23 April 2023 12:59 AM IST
നിലവില്‍ റമദാനില്‍ പ്രഖ്യാപിച്ച സമയക്രമത്തിലാണ് മെട്രോ പ്രവര്‍ത്തിക്കുന്നത്
ഏപ്രില്‍ 24 മുതല്‍ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദോഹ മെട്രോ. രാവിലെ 5.30 മുതല്‍ സര്‍വീസ് തുടങ്ങും. നിലവില്‍ റമദാനില്‍ പ്രഖ്യാപിച്ച സമയക്രമത്തിലാണ് മെട്രോ പ്രവര്‍ത്തിക്കുന്നത്.
പെരുന്നാള്‍ ആഘോഷം കൂടി കണക്കിലെടുത്താണ് നാളെ കൂടി റമദാനിലെ സമയക്രമത്തില്‍ മെട്രോ ഓടുന്നത്. 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് ഉണ്ടാകും. എന്നാല്‍ മറ്റെന്നാള്‍ മുതല്‍ പുതിയ സമയക്രമത്തിലേക്ക് മാറും.
ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 11.59 വരെയാകും സര്‍വീസ്. വ്യാഴാഴ്ച ഒരു മണിവരെ മെട്രോ ഓടും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ഒരുമണിവരെയും ശനിയാഴ്ചകളില്‍ രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും സര്‍വീസ് നടത്തും.