< Back
Qatar

Qatar
ലോകത്തെ മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ദോഹയും; ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്
|13 July 2022 10:11 PM IST
ലോകകപ്പ് അത്ഭുതങ്ങള്‍ എന്ന ടൈറ്റിലാണ് ദോഹയ്ക്ക് ടൈം മാഗസിന്‍ നല്‍കിയിരിക്കുന്നത്
ഖത്തർ: 2022 ല്‍ സഞ്ചാരികള്‍ ചെന്നെത്തേണ്ട ലോകത്തെ മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ദോഹയും. ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ദോഹ നഗരം ഇടംപിടിച്ചത്. ലോകകപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് ദോഹയ്ക്ക് ടൈം മാഗസിന്റെ ഗ്രേറ്റസ്റ്റ് പ്ലേസസ് ഓഫ് 2022 പട്ടികയില്‍ ഇടം നല്‍കിയത്.
ദോഹയിലെ രണ്ട് പ്രധാന മ്യൂസിയങ്ങളായ 321 ഒളിമ്പിക് മ്യൂസിയത്തിന്റെയും ഇസ്ലാമിക് മ്യൂസിയത്തിന്റെയും സാന്നിധ്യം ടൈം എടുത്തു പറയുന്നുണ്ട്. ലോകകപ്പ് അത്ഭുതങ്ങള്‍ എന്ന ടൈറ്റിലാണ് ദോഹയ്ക്ക് നല്‍കിയിരിക്കുന്നത്. കളി കാണാനെത്തുന്നവര്‍ക്ക് ഒരുക്കുന്ന മരുഭൂമിയിലെ അറബ് ടെന്റുകളും ക്രൂസ് ഷിപ്പുകളുമെല്ലാം ദോഹയുടെ ലോകകപ്പ് അത്ഭുതങ്ങളാണ്. ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടെന്ന പേരില്‍ കേരളവും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.