< Back
Qatar
Duhail Sports Club, Crespo
Qatar

ക്രെസ്‌പോയുമായുള്ള കരാർ പുതുക്കി ദുഹൈൽ സ്‌പോർട്‌സ് ക്ലബ്

Web Desk
|
8 July 2023 2:09 AM IST

ഖത്തർ സ്റ്റാർസ് ലഗ് ചാമ്പ്യൻമാരായ ദുഹൈൽ സ്‌പോർട്‌സ് ക്ലബ് കോച്ച് ഹെർനൻ ക്രെസ്‌പോയുമായുള്ള കരാർ ക്ലബ് പുതുക്കി.

അടുത്ത സീസൺ അവസാനിക്കും വരെയാണ് കരാർ. ക്രെസ്‌പോയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് ടീം കഴിഞ്ഞ സീസണിൽ നടത്തിയത്.

സ്റ്റാർസ് ലീഗിന് പുറമെ അമീർ കപ്പ്, ഖത്തർ കപ്പ്, ഖത്തരി സ്റ്റാർസ് കപ്പ് കിരീടങ്ങളും ക്രെസ്‌പോയ്ക്ക് കീഴിൽ ദുഹൈൽ സ്വന്തമാക്കിയിരുന്നു.

Similar Posts