Qatar
Education Above All Foundation donates 3.3 million Qatari Riyal to Gaza
Qatar

ഗസ്സയിലേക്ക് 75 കോടിയുടെ സഹായവുമായി എജ്യുക്കേഷന്‍ ഖത്തര്‍

Web Desk
|
22 Dec 2023 10:50 PM IST

ഗസ്സയിലെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും മാനസികാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതാണ് പദ്ധതികള്‍

ദോഹ: ഗസ്സയിലേക്ക് 3.3 കോടി ഖത്തരി റിയാലിന്‍റെ(75.37 കോടി രൂപ) സഹായവുമായി എജ്യുക്കേഷന്‍ എബവ് ആള്‍ ഫൗണ്ടേഷന്‍. 2,30,000ത്തിലേറെ പേര്‍ക്ക് ഇതുവഴി ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ ലഭിക്കും.

എജ്യുക്കേഷന്‍ എബവ് ആള്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന അല്‍ ഫഖൂര പ്രോഗ്രാം വഴി ഗസ്സയ്ക്ക് വേണ്ടി അ‍ഞ്ച് പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും മാനസികാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതാണ് പദ്ധതികള്‍. ആകെ 3.3 കോടി ഖത്തര്‍ റിയാല്‍ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

ഗസ്സയിലെ 35,000 കുട്ടികള്‍ ഉള്‍പ്പെടെ 51,000 പേര്‍ക്ക് ഉടന്‍ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കും. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ് ക്രസന്റുമായി ചേര്‍ന്ന് ഒന്നരലക്ഷം പേര്‍ക്ക് ഒരുമാസം ഭക്ഷണമെത്തിക്കാനും പദ്ധതിയുണ്ട്. 3,000 പെണ്‍കുട്ടികള്‍ക്കും 18,000 സ്ത്രീകള്‍ക്കും ഹൈജീന്‍ കിറ്റുകള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആകെ 2.33 ലക്ഷം പേര്‍ക്കാണ് ഇ.എ.എ ഫൗണ്ടേഷന്‍ വഴി സഹായമെത്തിക്കുന്നത്.

Summary: Education Above All Foundation donates 3.3 million Qatari Riyal to Gaza

Similar Posts