< Back
Qatar

Qatar
ഈദ് അവധി; ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു
|1 May 2022 12:56 PM IST
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഈദ് അവധിക്കാലത്തെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. എച്ച്.എം.സിയില്‍ ട്രോമ-എമര്‍ജന്‍സി സെന്റര്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ പതിവ് പോലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഒ.പി ക്ലിനിക്കുകള്‍ മേയ് ഒന്ന് മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തിക്കില്ല. പ്രധാന പി.എച്ച്.സി.സികളിലെ ഫാമിലി മെഡിസിന്‍ സേവനം രാവിലെ ഏഴ് മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.