< Back
Qatar
Emir of Qatar met with Saudi Foreign Minister
Qatar

ഖത്തര്‍ അമീര്‍ സൌദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
27 Sept 2023 6:26 AM IST

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കും

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള അല്‍ സൌദുമായി കൂടിക്കാഴ്ച നടത്തി.

സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. ഉന്നതതല സംഘത്തോടൊപ്പമാണ് സൌദി വിദേശകാര്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Similar Posts