< Back
Qatar

Qatar
ഖത്തര്‍ അമീറിന്റെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയായി
|6 Sept 2024 4:46 PM IST
നാലു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തിനിടെ സ്വീഡന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തര്‍ അമീറിന്റെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയായി. സ്വീഡൻ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് അമീര്‍ തിരിച്ചെത്തിയത്. നാലു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തിനിടെ സ്വീഡന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകളും കൂടികാഴ്ചകളും അമീറിന്റെ പര്യടനം ശ്രദ്ധേയമാക്കി.
ഈ രാജ്യങ്ങളുമായി സൈനിക, ഊര്‍ജ മേഖലകളിലുള്‍പ്പെടെ വിവിധ കരാറുകളും ഖത്തര്‍ ഒപ്പുവെച്ചു. ഗസ്സയിലെ നിലവിലെ സംഭവവികാസങ്ങളും മധ്യസ്ഥ ചര്‍ച്ചകളുടെ സ്ഥിതിയും അമീര്‍ യൂറോപ്യന്‍ രാഷ്ട്ര നേതാക്കളെ ധരിപ്പിച്ചു. അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി അടക്കമുള്ള മന്ത്രിമാരും അമീറിനെ അനുഗമിച്ചിരുന്നു