< Back
Qatar
ഫോർമുല വൺ: പോരാട്ട വേദിയായ ലുസൈലിൽ ഖത്തർ അമീർ സന്ദർശനം നടത്തി
Qatar

ഫോർമുല വൺ: പോരാട്ട വേദിയായ ലുസൈലിൽ ഖത്തർ അമീർ സന്ദർശനം നടത്തി

Web Desk
|
14 Aug 2023 10:11 PM IST

സർക്യൂട്ടിലെ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ട്രാക്കിന്റെയും നിർമാണങ്ങൾ അമീർ സന്ദർശിച്ചു

ദോഹ: ഒക്ടോബറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി കാറോട്ട പോരാട്ടത്തിന്റെ വേദിയായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി സന്ദർശിച്ചു. സർക്യൂട്ടിലെ നവീകരണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

ഫോർമുല വൺ ഗ്രാൻഡ് പ്രീയിൽ ലോകത്തെ ഏറ്റവും മികച്ച കാറോട്ടതാരങ്ങൾ മാറ്റുരക്കുന്ന പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ലുസൈൽ സർക്യൂട്ട്. സർക്യൂട്ടിലെ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ട്രാക്കിന്റെയും നിർമാണങ്ങൾ അമീർ സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.

Similar Posts