< Back
Qatar
ആവേശമായി പിഎസ്‌ജിയുടെ പരിശീലനം; ആരവങ്ങളോടെ എതിരേറ്റ് ആരാധകർ
Qatar

ആവേശമായി പിഎസ്‌ജിയുടെ പരിശീലനം; ആരവങ്ങളോടെ എതിരേറ്റ് ആരാധകർ

Web Desk
|
19 Jan 2023 12:15 AM IST

ലയണല്‍ മെസി. കെയലിയന്‍ എംബാപ്പെ,നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്

ദോഹ: ഖത്തറില്‍ ഫുട്ബോള്‍ ആരാധകരില്‍ ആവേശം തീര്‍ത്ത് പിഎസ്ജിയുടെ സൂപ്പര്‍ താരനിര. ഇന്ന് രാവിലെ ഖത്തറിലെത്തിയ ടീം വൈകിട്ട് ആരാധകര്‍ക്ക് മുന്നില്‍ പരിശീലനം നടത്തി. പരിശീലനത്തിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞിരുന്നു.

പതിവ് ശൈത്യകാല സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ടീം രാവിലെ ടീം സ്പോണ്‍സര്‍മാരുടെ പരിപാടിയില്‍ പങ്കെടുത്തു. വൈകിട്ടാണ് ടീം ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. ആരവങ്ങളോടെയാണ് ആരാധകര്‍ ടീമിനെ വരവേറ്റത്

ഇരുപതിനായിരത്തിലേറെ ആരാധകര്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കിയിരുന്നത്. ലയണല്‍ മെസി. കെയലിയന്‍ എംബാപ്പെ,നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. നാളെ റിയാദില്‍ അല്‍നാസര്‍- അല്‍ഹിലാല്‍ ഓള്‍ സ്റ്റാര്‍ ഇലവനുമായി ടീമിന് മത്സരമുണ്ട്. ഈ മത്സരത്തിനുള്ള അന്തിമ തയ്യാറെടുപ്പ് കൂടിയാണ് ഖലീഫ സ്റ്റേഡിയത്തില്‍ നടന്നത്.

Similar Posts