< Back
Qatar
Expatriates in Qatar made the festive night unforgettable
Qatar

പെരുന്നാൾ രാവ് അവിസ്മരണീയമാക്കി ഖത്തറിലെ പ്രവാസികൾ

Web Desk
|
22 April 2023 12:05 AM IST

വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഒത്തുചേരലുകള്‍ സംഘടിപ്പിച്ചിരുന്നു

പെരുന്നാള്‍ രാവ് അവിസ്മരണീയമാക്കി ഖത്തറിലെ പ്രവാസികള്‍. കുടുംബങ്ങള്‍ ഒന്നിച്ചു കൂടി തക്ബീര്‍ ചൊല്ലിയാണ് ആഘോഷം തുടങ്ങിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഒത്തുചേരലുകള്‍ സംഘടിപ്പിച്ചിരുന്നു

പ്രവാസ ലോകത്ത് പെരുന്നാള്‍ പരസ്പരം ഒത്തുചേരാനുള്ള വേള കൂടിയാണ്. മാസപ്പിറവി പ്രഖ്യാപിച്ചതോടെ തന്നെ ആഘോഷവും തുടങ്ങി. ബന്ധുക്കള്‍ എല്ലാം ഒരുമിച്ച് കൂടി ഒരുവീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ ഏറെയുണ്ട്.

നാട്ടില്‍ അവധിക്കാലമായതിനാല്‍ കുടുംബങ്ങളെല്ലാം കൂടെത്തന്നെയുണ്ട്. പാട്ടുപാടിയും സമ്മാനങ്ങള്‍ നല്‍കിയും പെരുന്നാള്‍ രാവ് ആഘോഷമാക്കുകയാണ് ഇവര്‍. നാട്ടിലെ പെരുന്നാളിനേക്കാള്‍ പൊലിവാണ് പ്രവാസ ലോകത്തെന്ന് ഉമ്മമാര്‍ പറയുന്നു.

സംഘടനകളുടെ നേതൃത്വത്തിലും പെരുന്നാള്‍ രാവില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

Related Tags :
Similar Posts