< Back
Qatar

Qatar
സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ഖത്തറിലെ പ്രവാസികൾ
|15 Aug 2024 10:51 PM IST
ഇന്ത്യൻ കൾച്ചറൽ സെന്റർ ആസ്ഥാനത്ത് അംബാസഡർ വിപുൽ പതാക ഉയർത്തി
ദോഹ: എഴുപ്പത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ കൾച്ചറൽ സെന്റർ ആസ്ഥാനത്ത് അംബാസഡർ വിപുൽ പതാക ഉയർത്തി. ഖത്തർ അമീർ ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസ നേർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആഘോഷങ്ങൾക്കായി ഒത്തുചേർന്നു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇന്ത്യൻ അംബാസഡർ വിപുൽ വായിച്ചു.
ഇന്ത്യ - ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാകുകയാണ്. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് ഖത്തർ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. വിവിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി നേതാക്കൾ സാംസ്‌കാരിക പ്രമുഖർ എന്നിവർ സംബന്ധിച്ചു.