< Back
Qatar
അംബാസഡര്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും   ലോകകപ്പ് ഫുട്‌ബോള്‍ തയ്യാറെടുപ്പുകള്‍ വിവരിച്ച് നല്‍കി
Qatar

അംബാസഡര്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ലോകകപ്പ് ഫുട്‌ബോള്‍ തയ്യാറെടുപ്പുകള്‍ വിവരിച്ച് നല്‍കി

Web Desk
|
29 March 2022 9:57 AM IST

ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും പരിപാടിയില്‍ പങ്കെടുത്തു

ഖത്തറില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിന്റെ ഭാഗമായി, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഒരുക്കങ്ങള്‍ വിശദീകരിച്ചു നല്‍കി. ലോകകപ്പ് മഹാമാമാങ്കത്തിനായി ഖത്തര്‍ ഇതുവരെ നടത്തിയ തയ്യാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് വിവരിച്ച് നല്‍കിയത്.




സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി സംഘടിപ്പിച്ച ചടങ്ങില്‍ 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. അറബ് ആതിഥേയത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള അവസരം കൂടിയാണിതെന്ന് അല്‍ തവാദി പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും പരിപാടിയില്‍ പങ്കെടുത്തു.

Similar Posts