< Back
Qatar

Qatar
ഖത്തറിൽ ലഹരി മാഫിയയുടെ ചതി; മലയാളിയുടെ മോചനത്തിനായി സഹായം തേടി കുടുംബം
|13 Feb 2023 12:33 AM IST
രോഗിയായ ഉമ്മയുടെ ചികിത്സയും കുടുംബത്തിന്റെ ബാധ്യതകളും തീർക്കാനാണ് ഷബീർ ഖത്തറിലേക്ക് പോയത്.
ദോഹ: ഖത്തറിൽ ലഹരി മാഫിയയുടെ ചതിയിൽപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി ഷമീറിന്റെ ജയിൽ മോചനത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
രോഗിയായ ഉമ്മയുടെ ചികിത്സയും കുടുംബത്തിന്റെ ബാധ്യതകളും തീർക്കാനാണ് ഷബീർ ഖത്തറിലേക്ക് പോയത്. മോചനത്തിനായി ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കുമടക്കം അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഷമീറിന്റെ ഭാര്യ ജാസ്മിനും മക്കളും.