< Back
Qatar
ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിലേക്ക്; നാളെ മുതൽ ആരാധകർ എത്തിത്തുടങ്ങും
Qatar

ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിലേക്ക്; നാളെ മുതൽ ആരാധകർ എത്തിത്തുടങ്ങും

Web Desk
|
31 Oct 2022 11:08 PM IST

ഹയാ കാര്‍ഡ് വഴി വരുന്നവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ നില്‍ക്കാം

ലോകകപ്പ് ഫുട്ബോള്‍ ആവേശങ്ങളിലേക്ക് നാളെ മുതല്‍ ആരാധകര്‍ എത്തിത്തുടങ്ങും. വിദേശത്ത് നിന്നും ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ ഇ മെയില്‍ വഴി ലഭിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് വഴിയാണ് എന്‍ട്രി ലഭിക്കുന്നത്. ഹയാ കാര്‍ഡ് വഴി വരുന്നവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ നില്‍ക്കാം. വിദേശകാണികള്‍ ഇ മെയില്‍ വഴി ലഭിച്ച ഈ എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് എടുത്ത് കയ്യില്‍ കരുതണം. ആരാധകര്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല, കോവിഡ് വാക്സിനേഷനും നിര്‍ബന്ധമില്ല.

എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആരാധകര്‍ സംഗമിക്കുന്നതിനാല്‍ വാക്സിനേഷന്‍ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. ഖത്തറില്‍ തണുപ്പുകാലമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍. തണപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കയ്യില്‍ കരുതുന്നത് നല്ലതാണ്. അബൂ സംറ അതിര്‍ത്തി വഴിയും നാളെ മുതല്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം.

Similar Posts