< Back
Qatar

Qatar
ഫത്മ അൽ നുഐമിക്ക് ലോക വനിതാ ഹീറോ പുരസ്‌കാരം
|26 Jan 2023 10:06 AM IST
ലോകകപ്പ് ഫുട്‌ബോൾ സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ ഡയരക്ടർ ഫത്മ അൽ നുഐമി ലോക വനിതാ ഹീറോ പുരസ്‌കാരത്തിന് അർഹയായി.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടന്ന ചടങ്ങിലാണ് ലോക വനിതാ ഫൗണ്ടേഷൻ ഫത്മാ നുഐമിയെ ആദരിച്ചത്. വനിതകൾക്ക് വിവിധ മേഖലകളിൽ മികവ് കാണിക്കാൻ ഖത്തർ ലോകകപ്പ് അവസരം നൽകിയതായി പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ച ഫാതിമ നുഐമി പറഞ്ഞു. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന എൻ.ജി.ഒയാണ് ലോകവനിതാ ഫൗണ്ടേഷൻ.