< Back
Qatar
ഫിഫ അറബ് കപ്പ്: അള്‍ജീരിയക്കും ഈജിപ്തിനും ജയം
Qatar

ഫിഫ അറബ് കപ്പ്: അള്‍ജീരിയക്കും ഈജിപ്തിനും ജയം

Web Desk
|
1 Dec 2021 10:31 PM IST

സുഡാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് അള്‍ജീരിയ തകര്‍ത്തത്.

ഫിഫ അറബ് കപ്പില്‍ കരുത്തരായ അള്‍ജീരിയക്കും ഈജിപ്തിനും ജയം. സുഡാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് അള്‍ജീരിയ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ സൌദി അറേബ്യ ഇന്ന് ജോര്‍ദ്ദാനുമായി ഏറ്റുമുട്ടും

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാഗ്ദാദ് ബൂനയ്യയുടെ ഇരട്ടഗോളുകളാണ് അള്‍ജീരിയക്ക് വലിയ വിജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ഈജിപ്ത് ലബനോനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. പെനാല്‍ട്ടിയിലൂടെ മഗ്ദി കഫ്ഷയാണ് വിജയഗോള്‍ നേടിയത്. മൊറോക്കോ പലസ്തീന്‍ മത്സരം ഇപ്പോള്‍ പുരോഗമിക്കുകയാണ്. അതെ സമയം കരുത്തരായ സൌദി അറേബ്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും. ജോര്‍ദ്ദാനാണ് എതിരാളികള്‍. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഖത്തരി സമയം രാത്രി പത്തിനാണ് മത്സരം

Similar Posts