< Back
Qatar

Qatar
ഖത്തറിലെ കൗമാര ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി
|12 May 2025 9:57 PM IST
നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന യു17 എന്ന മാതൃകയിൽ ബഹുവർണങ്ങളോടെയാണ് ഭാവി താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ലോഗോ ഡിസൈൻസ് ചെയ്തിരിക്കുന്നത്.
രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ നടന്ന മേള ഈ വർഷം മുതൽ വാർഷിക ടൂർണമെന്റായി ഖത്തറിൽ നടക്കും. 2029 വരെയുള്ള ലോകകപ്പിനായി ഖത്തറിനെ സ്ഥിരം വേദിയായി ഫിഫ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വൈകാതെ ദോഹയിൽ നടക്കും.