< Back
Qatar

Qatar
ഫുട്‌ബോൾ ലോകകപ്പ്: ആതിഥേയരായ ഖത്തറിന്റെ ജേഴ്‌സി പുറത്തിറക്കി
|16 Sept 2022 12:32 AM IST
നവംബർ 20ന് ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറാണ് ഖത്തറിന്റെ എതിരാളികൾ
ഫിഫ ഫുട്‌ബോൾ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന്റെ ജേഴ്‌സി പുറത്തിറക്കി. മെറൂൺ ഹോം ജേഴ്‌സിയും വെള്ള എവേ ജേഴ്‌സിയുമാണ് ഖത്തർ ലോകകപ്പിൽ അണിയുക. ഖത്തർ ദേശീയ പതാകയുടെ നിറം കൂടിയാണ് വെള്ളയും മെറൂണും. നവംബർ 20ന് ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറാണ് ഖത്തറിന്റെ എതിരാളികൾ.
എ ഗ്രൂപ്പിൽ സെനഗലുമായും നെതർലാന്റ്‌സുമായുമാണ് മറ്റുമത്സരങ്ങൾ. നിലവിൽ ഓസ്ട്രിയയിൽ പരിശീലനത്തിലാണ് ഖത്തർ ടീം. ഈ മാസം 23 നും 27നുമായി ഇവിടെ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും. കാനഡയും ചിലിയുമാണ് എതിരാളികൾ. ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി യൂറോപ്യൻ പര്യടനത്തിന് പുറപ്പെട്ട ടീം ആദ്യം സ്‌പെയിനിൽ പരിശീലനം നടത്തിയിരുന്നു.
Football World കപ്പ് Hosts Qatar's jersey released