< Back
Qatar

Qatar
ഫലസ്തീന്‍ ഫണ്ട് ശേഖരണത്തിനായി സൌഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു
|4 Dec 2023 9:04 AM IST
ഫലസ്തീന്‍ ഫണ്ട് ശേഖരണത്തിനായി ലോകകപ്പ് ഫുട്ബോള്‍ വേദിയായ എജ്യുക്കേഷന്‍ സിറ്റിയില്‍ സൌഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. പഴയ കാല താരങ്ങളും നിലവില്‍ കളിക്കുന്നവരും രണ്ട‌് ടീമുകളിലായി ബൂട്ട് കെട്ടും.
ഖത്തറിന്റെയും ഫലസ്തീനിന്റെയും ജേഴ്സിയിലാകും മത്സരം നടക്കുക. ഡിസംബര്‍ 15നാണ് മത്സരം. 25 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക് . ക്യു ടിക്കറ്റ് വഴി ടിക്കറ്റുകള്‍ ലഭ്യമാണ്.