< Back
Qatar
Forbes middle east magazine
Qatar

മിഡില്‍ ഈസ്റ്റിലെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ്; ഏറെയും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബ ബിസിനസുകള്‍

Web Desk
|
19 March 2024 12:07 AM IST

നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് മിഡില്‍ ഈസ്റ്റിലെ കുടുംബ ബിസിനസുകള്‍ക്കുള്ളത്

ദോഹ: മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ് മാസിക. പട്ടികയില്‍ ഇടം പിടിച്ചതില്‍ ഏറെയും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബ ബിസിനസുകളാണ്. 100 കുടുംബ ബിസിനസുകളില്‍ 34 എണ്ണം സൗദി അറേബ്യയില്‍ നിന്നും 28 എണ്ണം യുഎഇയില്‍ നിന്നും, ഏഴ് ബിസിനസുകള്‍ വീതം ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നുമാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് മിഡില്‍ ഈസ്റ്റിലെ കുടുംബ ബിസിനസുകള്‍ക്കുള്ളത്. പട്ടികയിലുള്ള കുടുംബ ബിസിനസുകളില്‍ 2000-ത്തിന് ശേഷം സ്ഥാപിതമായവ ആറെണ്ണം മാത്രമാണ്.

പരമ്പരാഗത മേഖലകളായ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകള്‍ കൂടാതെ വളര്‍ന്നുവരുന്ന വ്യവസായങ്ങളിലേക്കും മിഡില്‍ ഈസ്റ്റേണ്‍ കുടുംബ ബിസിനസുകള്‍ വ്യാപിച്ചിട്ടുണ്ട്.

പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറത്ത് ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിച്ചതും ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ക്കും സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും അനുസരിച്ചുള്ള പരിവര്‍ത്തനങ്ങളുമാണ് അറബ് കുടുംബ ബിസിനസുകളെ വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് സഹായിച്ചത്.

Similar Posts