< Back
Qatar

Qatar
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി
|19 July 2023 7:22 PM IST
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍മീ ഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജമന്ത്രിയും ആയിരുന്ന സമയത്ത് 2008 ല്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു. ആ സമയത്തെയും ഉമ്മന്‍ചാണ്ടി ഖത്തറില്‍ സന്ദര്‍ശനം നടത്തിയപ്പോഴുമുള്ള കൂടിക്കാഴ്ചയുടെ ഓര്‍മകളാണ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ പങ്കുവെച്ചത്.
മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ ഖത്തര്‍ ഉപപ്രധാനമന്ത്രി മുൻമുഖ്യമന്ത്രിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
കേരളത്തിലെന്ന പോലെ പ്രവാസലോകത്ത നിന്നും ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള അനുശോചന പ്രവാഹം തുടരുകയാണ്.