< Back
Qatar

Qatar
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ; മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
|29 Sept 2022 12:11 PM IST
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വക്‌റ സോൺ അലീവിയാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 വെള്ളിയാഴ്ച മശാഫിലുള്ള അലീവിയാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക.
രാവിലെ ആറ് മുതൽ പത്തു വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രാഥമിക മെഡിക്കൽ പരിശോധനകൾക്ക് ശേഷം വിദഗ്ധ പരിശോധന ആവശ്യമുളളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്നുകൾ സൗജന്യമായി ക്യാമ്പിൽ വിതരണം ചെയ്യും.