< Back
Qatar

Qatar
താരരാജാക്കന്മാരുമായി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ടീം ഖത്തറില്‍
|15 May 2022 7:38 PM IST
ശനിയാഴ്ച രാത്രി ഫ്രഞ്ച് ലീഗിൽ മോണ്ട്‌പെല്ലിയറിനെതിരെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചാണ് ടീമിന്റെ വരവ്
ദോഹ: ലയണൽ മെസിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ ലോകഫുട്‌ബോളിലെ താരരാജാക്കന്മാരുമായി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ടീം ഖത്തറിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ടീം എത്തിയത്. രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങളും പിഎസ്ജി ടീം സന്ദർശിക്കും.
ശനിയാഴ്ച രാത്രി ഫ്രഞ്ച് ലീഗിൽ മോണ്ട്‌പെല്ലിയറിനെതിരെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചാണ് ടീമിന്റെ വരവ്. മത്സരത്തിൽ മെസി രണ്ട് ഗോളും നേടിയിരുന്നു. നവംബർ 21ന് തുടങ്ങുന്ന ലോകകപ്പിന്റെ ആവേശമുയർത്താൻ സൂപ്പർ താരങ്ങളുടെ സന്ദർശനം വഴിയൊരുക്കും.
French champions PSG team arrives in Qatar