< Back
Qatar

Qatar
ജോര്‍ദാനെതിരായ സൗഹൃദ മത്സരം; ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഖത്തറില്‍
|25 May 2022 7:01 AM IST
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് മടങ്ങിയെത്തും
ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഖത്തറില്‍ എത്തി. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ടീമീന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും മഞ്ഞപ്പടയും സ്വീകരണം നല്‍കി.
ഈ മാസം 28ന് ദോഹയിലാണ് മത്സരം. മലയാളികളായ സഹല്‍ അബ്ദുസമദും ആഷിക് കുരുണിയനും ടീമീലുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച എടികെ കൊല്‍ക്കത്തയുടെ താരങ്ങള്‍ പിന്നീട് ടീമിനൊപ്പം ചേരും.

പരിക്കുകള്‍ കാരണം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിനുള്ള 25 അംഗ ടീമില്‍ ഛേത്രിയും ഇടംപിടിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേപ്പാളിനെതിരെ ഇന്ത്യ 3-0 ന് വിജയിച്ച മത്സരത്തിലാണ് 37 കാരനായ ഛേത്രി അവസാനമായി രാജ്യത്തിനായി കളിച്ചത്.