< Back
Qatar
ഗ്രാൻഡ് പൂക്കള മത്സരം സെപ്റ്റംബർ 9ന്;   2000 ഖത്തർ റിയാലാണ് ഒന്നാം സമ്മാനം
Qatar

ഗ്രാൻഡ് പൂക്കള മത്സരം സെപ്റ്റംബർ 9ന്; 2000 ഖത്തർ റിയാലാണ് ഒന്നാം സമ്മാനം

Web Desk
|
31 Aug 2022 11:03 AM IST

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും ടീം തിരൂർ ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് പൂക്കള മത്സരം സെപ്റ്റംബർ 9ന് നടക്കും. രാവിലെ 8 മുതൽ 10 വരെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈറിൽ വെച്ചാണ് മത്സരം.

2000 ഖത്തർ റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 1500 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1000 ഖത്തർ റിയാലും സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ 50800271, 33452123 എന്നീ നമ്പരുകളിൽ ബന്ധപെടണമെന്ന് സംഘാടകർ അറിയിച്ചു.

Similar Posts