< Back
Qatar
GAPAK
Qatar

എയർ ഇന്ത്യ എക്സ്പ്രസ് ഖത്തർ മാനേജറുമായി ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

Web Desk
|
10 Aug 2023 8:15 AM IST

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ നിരന്തരം വൈകുന്നതുമായി ബന്ധപ്പെട്ട് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എയർ ഇന്ത്യ എക്സ്പ്രസ് ഖത്തർ മാനേജർ എസ്. രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.

സാങ്കേതിക തകരാറാണ് പലപ്പോഴും യാത്ര മുടക്കുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയില്‍ അടക്കം ആശങ്കയുണ്ടാക്കുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും സാധ്യമായ രീതിയിൽ സൗകര്യം ഏർപ്പെടുത്തുമെന്നും മാനേജർ ഉറപ്പ് നൽകി.

ചർച്ചയിൽ ഗപാഖ് ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗഫൂർ കോഴിക്കോട്, അമീൻ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു.

Similar Posts