< Back
Qatar
ഗള്‍ഫ് മാധ്യമം-ഷി ക്യൂ എക്‌സലന്‍സ് അവാര്‍ഡ് ലോഗോ പുറത്തിറക്കി
Qatar

ഗള്‍ഫ് മാധ്യമം-ഷി ക്യൂ എക്‌സലന്‍സ് അവാര്‍ഡ് ലോഗോ പുറത്തിറക്കി

Web Desk
|
18 May 2022 10:41 AM IST

'ഗള്‍ഫ് മാധ്യമം-ഷി ക്യൂ എക്‌സലന്‍സ്' അവാര്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു. ദോഹ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങിലായിരുന്നു വനിതാ മികവിന്റെ അംഗീകാരമായ പുരസ്‌കാരത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

'ഷീ ക്യൂ എക്‌സലന്‍സ്' അവാര്‍ഡിന്റെ മുഖ്യ സ്‌പോണ്‍സറായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജ്യണല്‍ ഡയരക്ടര്‍ മുഹമ്മദ് അഷ്‌റഫ് ചിറക്കല്‍, ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹിം ഓമശ്ശേരി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം ശ്വേത ഖോഷ്ടി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

അവതാരക മഞ്ജു മനോജ്, വിമന്‍ ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷാദ്, ആര്‍.ജെ മാരായ നിസ, ആഷിയ, മലബാര്‍ അടുക്കള പ്രതിനിധി ഷഹാന ഇല്യാസ്, മാധ്യമം-മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, വൈസ് ചെയര്‍മാന്‍ നാസര്‍ ആലുവ, അഡ്വ. വി മുഹമ്മദ് ഇഖ്ബാല്‍, ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് -അഡ്മിന്‍ മാനേജര്‍ ആര്‍.വി റഫീഖ് എന്നിവര്‍ പങ്കെടുത്തു.

Similar Posts