< Back
Qatar
Domestic Hajj registration has started in Saudi Arabia
Qatar

ഖത്തറിൽ ഹജ്ജ് രജിസ്‌ട്രേഷൻ ഞായറാഴ്ച മുതൽ തുടങ്ങും

Web Desk
|
19 Sept 2024 9:54 PM IST

45 വയസ് പൂർത്തിയായ 15 വർഷമായി ഖത്തറിലുള്ള പ്രവാസികൾക്കും അപേക്ഷിക്കാം

ദോഹ: ഖത്തറിൽ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച മുതൽ തുടങ്ങും. ഇത്തവണ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 22 ന് ഞായറാഴ്ച രാവിലെ എട്ട് മണിമുതൽ രജിസ്റ്റർ ചെയ്യാം. ഹജ്ജ് ഡോട് .ജിഒവി ഡോട് ക്യുഎ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 18 വയസ് കഴിഞ്ഞ സ്വദേശികൾക്ക് അപേക്ഷിക്കാം. ഇവർക്ക് മൂന്ന് പേരെ കൂടെക്കൂട്ടാനും അവസരമുണ്ട്.

പ്രവാസികൾക്കും ഇതര ജിസിസി പൗരന്മാർക്കും ഖത്തറിൽ നിന്ന് ഹജ്ജിന് പോകാൻ അവസരമുണ്ട്. 45 വയസ് പൂർത്തിയായിരിക്കണമെന്നാണ് നിബന്ധന. ഇവർ 15 വർഷമായി ഖത്തറിലെ പ്രവാസി ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ഖത്തറിൽ നിന്ന് ഇത്തവണ 4400 പേർക്കാണ് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

Similar Posts