< Back
Qatar

Qatar
വീടുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ചൂതാട്ടം: ഖത്തറിൽ 50 അംഗ സംഘം അറസ്റ്റിൽ
|9 Dec 2023 12:28 AM IST
കൃത്യമായ വിവരം ലഭിച്ചതോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ വീടുകളിൽ റെയ്ഡ് നടത്തി
ദോഹ: ഓൺലൈൻ ചൂതാട്ടസംഘത്തെ അറസ്റ്റു ചെയ്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ 50 അംഗ സംഘത്തെ പിടികൂടിയത്. വീടുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വഴിയാണ് ഇവർ ചൂതാട്ടം നടത്തിയിരുന്നത്.
കൃത്യമായ വിവരം ലഭിച്ചതോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ വീടുകളിൽ റെയ്ഡ് നടത്തി. പണവും മദ്യവും ലഹരി വസ്തുക്കളും റെയ്ഡിൽ കണ്ടെടുത്തു. ഏഷ്യൻ രാജ്യക്കാരാണ് അറസ്റ്റിലായവർ. കുറ്റകൃത്യം നടക്കുന്ന കേന്ദ്രം തിരിച്ചറിയുന്നത് ഉൾപ്പെടെ ഓപറേഷന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.