< Back
Qatar

Qatar
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത നഷ്ടം-ഖത്തര്‍ കെഎംസിസി
|6 March 2022 10:58 PM IST
ദോഹ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.കേരളത്തിൻറെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകളർപ്പിച്ച നേതാവായിരുന്നു ഹൈദരലി തങ്ങൾ.താഴെതട്ടിലുള്ള സംഘടനാ പ്രവര്‍ത്തകരുമായി തങ്ങള്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു.സൗഹാർദ്ദവും സഹിഷ്ണുതയും ജീവിതചര്യയാക്കിയ തങ്ങളുടെ നിര്യാണം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന്കെ.എം. സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.ഖത്തർ കെ എം സി സി യുടെയും കീഴ്ഘടകങ്ങളുടെയും ഏഴ് ദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു